MalayalamEnglish

കള്ളിക്കാട് ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രം

കള്ളിക്കാട്, പള്ളിപ്പുറം പി.ഓ.-678006, പാലക്കാട്, കേരളം

ഇംഗ്ലീഷ്
 പുതിയ അപ്ഡേറ്റുകൾ
അപ്‌ഡേറ്റുകളൊന്നും ലഭ്യമല്ല.

വിശുദ്ധതയിലേയ്ക്കൊരു ചുവടുവയ്പ്പ്

കൃത്യമായി നിർവ്വചിക്കാൻ കഴിയില്ലെങ്കിലും നൂറ്റാണ്ടുകളുടെ കാലപ്പഴക്കം അവകാശപ്പെടാനുണ്ട് കള്ളിക്കാട് ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിന്. ഏകദേശം മുന്നൂറിലധികം വർഷം പഴക്കമുള്ള ക്ഷേത്ര സങ്കൽപവും, ഭഗവതിയുടെ വാളും പീഠവും, അതിനേക്കാളേറെ കാലപ്പഴക്കവുമുള്ള പേരാലിന്റെ ചുവട്ടിലാണ് ദേവി കുടികൊള്ളുന്നത്.

മാംഗല്യ സൗഭാഗ്യത്തിനായുള്ള പ്രത്യേക വഴിപാടുകൾ കൊണ്ട് സമ്പന്നമാണ് ക്ഷേത്രം. ഇവിടെ പൂജ നടത്തിയാൽ മംഗല്യം സുനിശ്ചിതമെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. നാരങ്ങാ വിളക്ക് തെളിയിച്ച് നടത്തുന്ന പ്രാർത്ഥനയാണ് ഇതിൽ പ്രധാനം.

കൂടാതെ മറ്റു വഴിപാടുകളും നടക്കുന്നുണ്ട്. തട്ടകത്തിൽ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞ് വിരാചിക്കുന്ന ദേവിയുടെ ചൈതന്യത്താൽ വിഘ്നങ്ങൾ ഇല്ലാതാവുമെന്ന് കാലങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പാലക്കാടിന്റെ നഗര ദേവതയായ കിഴക്കേ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനം കഴിഞ്ഞാൽ പിന്നെ വടക്കന്തറ, മുട്ടിക്കുളങ്ങര, വെണ്ണക്കര തുടങ്ങി മുപ്പത്തിയൊന്ന് ദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഭഗവതിയുടെ വാളും പീഠവും കള്ളിക്കാട് ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലാണുള്ളത്.