MalayalamEnglish

കള്ളിക്കാട് ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രം

കള്ളിക്കാട്, പള്ളിപ്പുറം പി.ഓ.-678006, പാലക്കാട്, കേരളം

ഇംഗ്ലീഷ്

ക്ഷേത്രപശ്ചാത്തലം

പാലക്കാട് മേഴ്‌സി കോളേജിന് സമീപം കള്ളിക്കാട് സ്ഥിതി ചെയ്യുന്ന 3 മുതൽ 4 വരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് കള്ളിക്കാട് ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രം. യാക്കര മണപ്പുള്ളി ഭഗവതിയിൽ നിന്നും മൂലസ്ഥാനം ഉൾകൊണ്ട ദേവി ചൈതന്യത്തെ ഭദ്ര കാളി രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. വിശ്വാസമനുസരിച്ച്, മൂലസ്ഥാനത്ത് നിന്ന് 4 ദിശകളിലായി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നതിൽ, നൂറ്റാണ്ടുകളായി ആരാധിച്ചുവരുന്ന സ്ഥലങ്ങളിലൊന്നാണ് കള്ളിക്കാട് മണപ്പുള്ളി കാവ്. നിലവിൽ ക്ഷേത്ര ട്രസ്റ്റ് ബോർഡിൻറെ കീഴിലാണ് ഭരണം.

ക്ഷേത്രം തന്ത്രി: ശ്രീ പനവൂർ നാരായണൻ നമ്പൂതിരിപ്പാട് (പനവൂർ ഇല്ലം)